Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Monthly Payout Case

മാ​സ​പ്പ​ടി കേ​സിലെ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം: പിണറായിക്കെതിരേ നാ​ളെ കേസെടുക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​എം​​​ആ​​​ർ​​​എ​​​ൽ-​​​എ​​​ക്സാ​​​ലോ​​​ജി​​​ക് മാ​​​സ​​​പ്പ​​​ടി കേ​​​സി​​​ൽ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ​​​തി​​​രേ വി​​​ജി​​​ല​​​ൻ​​​സ് അ​​​ഴി​​​മ​​​തി നി​​​രോ​​​ധ​​​ന നി​​​യ​​​മ​​​മ​​​നു​​​സ​​​രി​​​ച്ച് നാ​​​ളെ കേ​​​സെ​​​ടു​​​ക്കും.

കേ​​​സെ​​​ടു​​​ക്കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്‌ട​​​ർ മ​​​നോ​​​ജ് ഏ​​​ബ്ര​​​ഹാ​​​മി​​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ മ​​​നോ​​​ജ് ഏ​​​ബ്ര​​​ഹാം, വി​​​ജി​​​ല​​​ൻ​​​സി​​​ലെ മു​​​തി​​​ർ​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​രോട് നി​​​യ​​​മോ​​​പ​​​ദേ​​​ശം തേ​​​ടി. എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്‌​​​ട​​​റേ​​​റ്റി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ടും കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വും വി​​​ജി​​​ല​​​ൻ​​​സി​​​നു ല​​​ഭി​​​ച്ചു. പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ, മ​​​ക​​​ൾ വീ​​​ണ, മ​​​രു​​​മ​​​ക​​​നും മു​​​ൻ മ​​​ന്ത്രി​​​യു​​​മാ​​​യ മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ് എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് പ്ര​​​ധാ​​​ന ​​​പ്ര​​​തി​​​ക​​​ളാ​​​ക്കു​​​ന്ന​​​ത്. പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നാ​​​യി​​​രി​​​ക്കും ഒ​​​ന്നാം പ്ര​​​തി.

മാ​​​സ​​​പ്പ​​​ടി കേ​​​സി​​​ൽ ര​​​ണ്ട് എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചാ​​​ണ് നി​​​ല​​​വി​​​ൽ ആ​​​ലോ​​​ച​​​ന. പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ മാ​​​സ​​​പ്പ​​​ടി വാ​​​ങ്ങി​​​യതും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മ​​​രു​​​മ​​​ക​​​ൻ മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ് വി​​​ദേ​​​ശ​​​ത്തേ​​​ക്കു പ​​​ണം ക​​​ട​​​ത്തി​​​യതും ര​​​ണ്ട് കാ​​​ല​​​യ​​​ള​​​വി​​​ലാ​​​ണു ന​​​ട​​​ന്ന​​​തെ​​​ന്നാ​​​ണ് ഇ​​​ഡിയു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ള്ള​​​ത്. അതിനാൽ നിയമപരമായി ര​​​ണ്ട് എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​ണ് ഇ​​​ഡിയു​​​ടെ ആ​​​വ​​​ശ്യം.

പ​​​ണം വി​​​ദേ​​​ശ​​​ത്തേ​​​ക്കു ക​​​ട​​​ത്തുന്നതിന് ഉ​​​ൾ​​​പ്പടെ കൂ​​​ട്ടു​​​നി​​​ന്ന റി​​​യാ​​​സി​​​ന്‍റെ സു​​​ഹൃ​​​ത്തു​​​ക്ക​​​ളെ​​​യും കേ​​​സി​​​ൽ പ്ര​​​തി​​​കളാക്കി​​​യേ​​​ക്കും. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​നെ​​​തി​​​രേ​​​യും സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ​​​ക്കെ​​​തി​​​രേ​​​യും ഒ​​​രു എ​​​ഫ്ഐ​​​ആ​​​റും പി​​​ണ​​​റാ​​​യി​​​ക്കെ​​​തി​​​രേ മ​​​റ്റൊ​​​രു എ​​​ഫ്ഐ​​​ആ​​​റും ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​ക​​​ളാ​​​ണുള്ള​​​ത്. വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്‌ട​​​ർ മ​​​നോ​​​ജ് ഏ​​​ബ്ര​​​ഹാ​​​മും സം​​​സ്ഥാ​​​ന പൊ​​​ലി​​​സ് മേ​​​ധാ​​​വി റ​​​വാ​​​ഡ ച​​​ന്ദ്ര​​​ശേ​​​ഖ​​​റും ഇ​​​ന്ന​​​ലെ കൊ​​​ക്കൂ​​​ണ്‍ പ്രോ​​​ഗ്രാ​​​മു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കൊ​​​ച്ചി​​​യി​​​ലാ​​​യി​​​രു​​​ന്നു. ഇ​​​ന്ന് തി​​​രി​​​ച്ചെ​​​ത്തും. ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽനി​​​ന്നു​​​ള്ള കേ​​​സ് രേ​​​ഖ​​​ക​​​ൾ വി​​​ജി​​​ല​​​ൻ​​​സ് ആ​​​സ്ഥാ​​​ന​​​ത്ത് ല​​​ഭി​​​ച്ചു.

ന്യാ​​​യീക​​​രി​​​ക്കാ​​​ൻ കഴിയാതെ നേ​​​താ​​​ക്ക​​​ൾ

സി​​​പി​​​എ​​​മ്മി​​​ന്‍റെ മു​​​തി​​​ർ​​​ന്ന നേ​​​താ​​​വാ​​​യ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് സി​​​പി​​​എം നേ​​​താ​​​ക്ക​​​ൾ സ്വീ​​​ക​​​രി​​​ച്ച​​​ത്. രാ​​​ഷ്‌​​​ട്രീ​​​യ​​​പ്രേ​​​രി​​​ത​​​മാ​​​ണ് കേ​​​സെ​​​ന്നു പ​​​റ​​​ഞ്ഞ സി​​​പി​​​എം നേ​​​താ​​​ക്ക​​​ൾ​​​ക്ക് കോ​​​ട​​​തി ഇ​​​ട​​​പെ​​​ട്ട​​​തോ​​​ടെ ന്യാ​​​യീക​​​രി​​​ക്കാ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണു​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്. സ​​​മാ​​​ന​​​മാ​​​യ പ​​​ല സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ലും പി​​​ണ​​​റാ​​​യി മു​​​ൻ​​​പ് പറഞ്ഞ അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളും സ്വീകരിച്ച നി​​​ല​​​പാ​​​ടു​​​ക​​​ളും ഭ​​​ര​​​ണ​​​പ​​​ക്ഷം ആ​​​യു​​​ധ​​​മാ​​​ക്കും.

അ​​​ഴി​​​മ​​​തിക്കേ​​​സി​​​ൽ പ്ര​​​തി​​​യാ​​​യ ആ​​​ൾ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വിന്‍റെ സ്ഥാ​​​ന​​​ത്തി​​​രി​​​ക്കു​​​ന്ന​​​തി​​​നെ ഭ​​​ര​​​ണ​​​പ​​​ക്ഷം ശ​​​ക്ത​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ക്കാ​​​നാ​​​ണു സാ​​​ധ്യ​​​ത. തി​​​ങ്ക​​​ളാ​​​ഴ്ച മു​​​ത​​​ൽ നി​​​യ​​​മ​​​സ​​​ഭ സ​​​മ്മേ​​​ള​​​നം ചേ​​​രാ​​​നി​​​രി​​​ക്കെ പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന് മാ​​​സ​​​പ്പ​​​ടി കേ​​​സ് വ​​​ലി​​​യ തലവേദനയാകും.

പ്ര​​​തി​​​പ​​​ക്ഷ നേ​​​തൃ​​​സ്ഥാ​​​നം ഒ​​​ഴി​​​യ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ഉ​​​യ​​​ർ​​​ന്നുവ​​​ന്നാ​​​ൽ അത് പി​​​ണ​​​റാ​​​യി​​​ക്ക് രാ​​​ഷ്‌​​​ട്രീ​​​യ​​​മാ​​​യി ക്ഷീ​​​ണ​​​മാ​​​കും. അ​​​തേസ​​​മ​​​യം സി​​​പി​​​ഐ ഇ​​​പ്പോ​​​ഴും മാ​​​സ​​​പ്പ​​​ടി കേ​​​സി​​​ൽ പി​​​ണ​​​റാ​​​യി​​​യെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന ഒ​​​രു നി​​​ല​​​പാ​​​ടും എ​​​ടു​​​ത്തി​​​ട്ടി​​​ല്ല എ​​​ന്ന വ​​​സ്തു​​​ത കൂ​​​ടി​​​യു​​​ണ്ട്.

പ്ര​​​തി​​​പ​​​ക്ഷ ഉ​​​പ​​​നേ​​​തൃ​​​സ്ഥാ​​​ന​​​ത്തി​​​നുവേ​​​ണ്ടി സി​​​പി​​​ഐ ആ​​​വ​​​ശ്യം ഉ​​​ന്ന​​​യി​​​ച്ച​​​പ്പോ​​​ൾ പി​​​ണ​​​റാ​​​യി ശ​​​ക്ത​​​മാ​​​യി എ​​​തി​​​ർ​​​ത്തി​​​രു​​​ന്നു. ഇ​​​തി​​​ലു​​​ള്ള നീ​​​ര​​​സം സി​​​പി​​​ഐ​​​ക്കുണ്ട്. മാ​​​സ​​​പ്പ​​​ടി കേ​​​സ് വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ വ​​​ലി​​​യ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കും രാ​​​ഷ്‌​​​ട്രീ​​​യ ച​​​ല​​​ന​​​ങ്ങ​​​ൾ​​​ക്കും വ​​​ഴി​​​വ​​​യ്ക്കാ​​​ൻ ഇ​​​ട​​​യാ​​​ക്കു​​​മെ​​​ന്നാ​​​ണ് രാ​​​ഷ്‌​​​ട്രീ​​​യ നി​​​രീ​​​ക്ഷ​​​ക​​​ർ വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​ത്. സി​​​പി​​​എ​​​മ്മി​​​ലെ ഒ​​​രുവി​​​ഭാ​​​ഗം നേ​​​താ​​​ക്ക​​​ൾ പി​​​ണ​​​റാ​​​യി​​​ക്കെ​​​തി​​​രേ രം​​​ഗ​​​ത്ത് വ​​​രാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

Latest News

Corehub Up